Share this Article
സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു; മൊഴിയെടുക്കൽ രണ്ട് ദിവസത്തിനകം
വെബ് ടീം
posted on 28-10-2024
1 min read
director renjith

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി വകുപ്പിലെ സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ച് വരുത്തി അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു കേസ്. രണ്ട് ദിവസത്തിനകം പരാതിക്കാരനെയും പ്രതിയായ രഞ്ജിത്തിനെയും മൊഴിയെടുക്കാൻ വിളിപ്പിക്കും. ശനിയാഴ്ചയാണ് രഞ്ജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.കോഴിക്കോട് കസബ പൊലീസാണ് കേസ് ബെംഗളൂരു പൊലീസിന് കൈമാറിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories