Share this Article
image
രാമോജി റാവു ഫിലിം സിറ്റി സ്ഥാപകനും ഈനാട് ഗ്രൂപ്പ് തലവനുമായ രാമോജി റാവു അന്തരിച്ചു
Ramoji Rao Film City founder and Eanad Group chief Ramoji Rao passes away

റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും ഇടിവി നെറ്റ്വര്‍ക്ക് തലവനുമായ രാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് റാവു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വ്യവസായ മാധ്യമ രംഗത്തെ അതികായന്‍...ആന്ധ്രാപ്രദേശിലെ ഒരു കാര്‍ഷിക കുടുംബത്തില്‍ ജനിച്ച റാവു പടുത്തുയര്‍ത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ്. ഏറെക്കാലം ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരില്‍ പ്രധാനിയായിരുന്നു റാവു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. ഈനാട് പത്രം, ഇടിവി നെ്വര്‍ക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്നു.കൂടാതെ ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.

1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ജൂണ്‍ 5 നാണ്  പ്രശസ്ത നിര്‍മാതാവും വ്യവസായിയുമായ റാമോജി റാവുവിനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെ 4.50 ഓടുകൂടിയായിരുന്നു അന്ത്യം. 87 കാരനായ റാമോജി റാവു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അര്‍ബുദത്തെ അതിജീവിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories