കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവച്ചു.
പ്രതികൂല കാലാവസ്ഥയും ഗോവയില്‍ നിന്നുള്ള ഡ്രഡ്ജര്‍ എത്താന്‍ വൈകുന്നതുമാണ് കാരണമായി ജില്ലാ ഭരണകൂടം പറയുന്നത്.ദൗത്യം എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.നേവിയുടെയും ഈശ്വര്‍ മല്‍പ്പയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ
ചില വസ്തുക്കള്‍ മാത്രമാണ്ഇതുവരെ കണ്ടെത്താനായത്. ദൗത്യത്തിനായി ക്രെയിന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിച്ചതിന് തൊട്ടു പിന്നാലെയാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു കൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്.