Share this Article
ബംഗ്ലാദേശ്‌ തെരഞ്ഞെടുപ്പ്‌; പ്രതീക്ഷയില്‍ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടി
Muhammad Yunus

ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ക്ക് എപ്പോള്‍ തുടക്കം കുറിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. 

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. നിലവില്‍ അധികാരത്തിലുള്ള മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുക.

വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി.

അതേസമയം നേരത്തെ സഖ്യകക്ഷിയായിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിഎന്‍പി ഒരുമിച്ച് മത്സരിക്കുമോ എന്നതും നിര്‍ണ്ണായകമാണ്. 2009ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ മടങ്ങിയെത്തിയ അവാമി ലീഗ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകളില്‍ വിജയം കരസ്ഥമാക്കിയിരുന്നു.

എന്നാല്‍ 2024ല്‍ നടന്ന തിരഞ്ഞെടുപ്പ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു. കെയര്‍ ടേക്കര്‍ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഹസീന തള്ളിയതോടെയാണ് ബിഎന്‍പി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.

ഇതിനുസമാനമായി 2014ലും ബിഎന്‍പി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 2014 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കാതിരുന്ന ജമാഅത്തെ ഇസ്ലാമിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്ക് ഇത്തവണ പിന്‍വലിക്കപ്പെടുമോയെന്നതും കണ്ടറിയണം.

ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നിലവില്‍ ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന രാജ്യത്ത് മടങ്ങിയെത്തുമെന്ന് അമേരിക്കയിലുള്ള മകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇടക്കാല സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ അധികാരം വീണ്ടെടുക്കാന്‍ അവാമി ലീഗ് മത്സരത്തിനിറങ്ങുമോ എന്നതും നിര്‍ണ്ണായകമാണ്.

ഇടക്കാല സര്‍ക്കാരിന്റെ കാലാവധി നീളുകയും തിരഞ്ഞെടുപ്പ് വൈകുകയും ചെയ്താല്‍ സൈന്യത്തിന്റെ പിന്തുണയോടെയുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെട്ട് വരാനുള്ള സാധ്യതയുമുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories