Share this Article
സല്‍മാന്‍ ഖാന്‍ വധശ്രമക്കേസില്‍ അന്‍മോല്‍ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിക്കാന്‍ പൊലീസ് നീക്കം തുടങ്ങി
Bishnoi

നടന്‍ സല്‍മാന്‍ ഖാന്‍ വധശ്രമക്കേസില്‍ അധോലോക സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിക്കാന്‍ മുബൈ പൊലീസ് നീക്കം തുടങ്ങി. കാനഡയിലായിരുന്ന അന്‍മോല്‍ അമേരിക്കയില്‍ എത്തിയതായി യുഎസ് അറിയിച്ചതിന് പിന്നാലെയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ നടപടി.

പൊലീസിന്റെ അപേക്ഷയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി അന്‍മോളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അന്‍മോലിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിക്കും. അന്‍മോലിനെ എന്‍ഐഎ പിടികിട്ടാപ്പുള്ളിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് ഏതാനും രേഖകള്‍ കൂടി ലഭിച്ചാല്‍ നടപടി ത്വരിതപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.












നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories