അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ നാട്ടിക മുസ്ലിയാം വീട്ടിൽ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകൾ ഫഹിമയും കണ്ണൂർ എം.എം. റെസിഡൻസ് മുസ്തഫ മുല്ലിക്കോട്ടിൻ്റെയും (ചെയർമാൻ, സിറാജ് ഇൻ്റർനാഷണൽ ഗ്രൂപ്പ്, ദുബായ്) റഷീദയുടെയും മകൻ മുബീനും വിവാഹിതരായി.
അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.
യു.എ.ഇ. ക്യാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു.എ.ഇ. വിദേശ കാര്യ വകുപ്പ് സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, യു.എ.ഇ. ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി യൂനസ് ഹാജി അൽ ഖൂരി, അബുദാബി ഇൻവെസ്റ്റ്മെൻ്റ് അതോറിട്ടി ഡയറക്ടർ ബോർഡ് അംഗം ഖലീൽ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയർമാൻ ശൈഖ് ഫഹദ് അൽ ഒത്തൈം, ശൈഖ് ഖാലിദ് അൽ സലൈമി ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ പങ്കെടുത്തു.
യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സജ്ഞയ് സുധീർ, ഇറ്റാലിയൻ സ്ഥാനപതി ലോറൻസൊ ഫനാറ, അയർലണ്ട് സ്ഥാനപതി അലിസൺ മിൽട്ടൻ, പി.വി. അബ്ദുൾ വഹാബ് എം.പി, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ: ആസാദ് മൂപ്പൻ, പി.വി.ആർ. സിനിമ ചെയർമാൻ അജയ് ബിജലി, ജോയ് ആലുക്കാസ്, ഐക്കിയ മാനേജിംഗ് ഡയറക്ടർ വിനോദ് ജയൻ, സ്റ്റാർ ഇന്ത്യ പ്രസിഡണ്ട് കെ. മാധവൻ, എക്സ്പ്രസ് ഗ്രൂപ്പ് ചെയർമൻ അബ്ദുൾ ഖാദർ തെരുവത്ത്, മലബാർ ഗ്രൂപ്പിൽ നിന്നും എം.പി. അഹമ്മദ്, ഷം ലാൽ അഹമ്മദ്, എസ്. എഫ്, സി. ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു.
ചലച്ചിത്ര രംഗത്ത് നിന്നും മമ്മൂട്ടി, സുൾഫത്ത്, മോഹൻലാൽ, സുചിത്ര, ജയറാം, പാർവ്വതി, കാളിദാസ്, മാളവിക, ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയ, ജയസൂര്യ, സരിത, ആസിഫ് അലി, സമ, ടോവിനോ തോമസ്, ജോജു ജോർജ്ജ്, ആൻ്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ്ണ ബാലമുരളി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.