ജിഎസ്ടി കൗണ്‍സില്‍ യോഗം ജൂണ്‍ 22 ന് ചേരും. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ജൂണ്‍ 22 ന് ഡല്‍ഹിയില്‍ ചേരാനിരിക്കുന്നത്. ഇതുവരെ 52 തവണ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. 2023 ഒക്ടോബറിലാണ് ജിഎസ്ടി കൗണ്‍സില്‍ അവസാനമായി യോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തിന്റെ അജണ്ട എന്താണെന്ന് ഇത് വരെ കൗണ്‍സില്‍ അംഗങ്ങളെ അറിയിച്ചിട്ടില്ല.
ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും 2047-ഓടെ രാജ്യത്തെ 'വികസിത ഇന്ത്യ' ആക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്.
പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം 2024-25 ലെ കേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജൂലൈ മൂന്നാം വാരത്തോടെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. അതായത് ജൂലൈ 21നകം പൊതുബജറ്റ് അവതരിപ്പിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തുന്നണ്ട്.