മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. പിന്നാലെ പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്നി പകരും. മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയാണ് മാളികപ്പുറം ക്ഷേത്രനട തുറക്കുന്നത്. ഇന്ന് സന്നിധാനത്ത് പ്രത്യേക പൂജകളില്ല.