പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുജറാത്തിലെ നാട്ടുരാജാവായിരുന്ന ജാം സാഹബിന്റെ സ്മാരകത്തില്‍ അദ്ദേഹം റീത്ത് സമര്‍പ്പിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാര്‍ത്ഥികളെ സ്വീകരിച്ച ജാം സാഹേബ് ദിഗ്വവിജയ്‌സിംങ്ജി ജഡേജയുടെ സമരണാര്‍ത്ഥമാണ് ഈ സ്മാരകം നിലകൊള്ളുന്നത്.
ജര്‍മ്മനിയും റഷ്യയും പോളണ്ടിനെ ആക്രമിച്ചതോടെയാണ് രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കമായത്. സ്ത്രീകളേയും കുഞ്ഞുങ്ങളേയും വലിയ കപ്പലുകളില്‍ കയറ്റിയായിരുന്നു പോളണ്ട് യാത്രയാക്കിയിരുന്നത്. എന്നാല്‍ രക്ഷിക്കുമെന്ന് കരുതിയ പല രാജ്യങ്ങളും അഭയാര്‍ത്ഥി കപ്പലിനെ തങ്ങളുടെ തുറമുഖങ്ങളിലേയ്ക്ക് അടുപ്പിക്കാതെ തിരിച്ചയച്ചു.
ബോംബെ തുറമുഖത്തെത്തിയ അഭയാര്‍ത്ഥി കപ്പലിനെ അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. എന്നാല്‍ ഈ വിവരം ഗുജറാത്തിലെ ജാംനഗറിലെ നാട്ടുരാജാവായ ദിവിജയ്‌സിങ്ജി അറിഞ്ഞു. നവനഗര്‍ എന്നായിരുന്ന്ു അന്ന് ജാംനഗര്‍ അറിയപ്പെട്ടത്.
കപ്പല്‍ അടുപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു. നൂറുക്കണക്കിന് പോളിഷ് അഭയാര്‍ത്ഥികള്‍ക്കാണ് അദേഹം അഭയം നല്‍കിയത്. ഒമ്പത് വര്‍ഷത്തോളം അവര്‍ ഇന്ത്യയില്‍ താമസിച്ചു. അഭയാര്‍ത്ഥികളായ പോളിഷ് കുട്ടികള്‍ അദ്ദേഹത്തെ ബാപ്പു എന്നായിരുന്നു വിളിച്ചിരുന്നത്.
യുദ്ധം അവസാനിച്ച് തിരികെ പോളണ്ടില്‍ എത്തിയ അഭയാര്‍ത്ഥികള്‍ തങ്ങളെ പ്രിയപ്പെട്ട രാജാവിനെ മറന്നില്ല. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന വാഴ്‌സിറ്റി കൗണ്‍സില്‍ തലസ്ഥാനത്തെ സിറ്റി പാര്‍ക്ക് സക്വയറിന് ടസക്വയര്‍ ഓഫ് ഗുഡ് മഹാരാജ എന്ന് പേര് നല്‍കി ഇന്നും അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നു.