ചേലക്കര മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്.പ്രദീപ് രാവിലെ 11 നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് 12 നും പത്രിക സമര്‍പ്പിക്കും. തലപ്പിള്ളി താലൂക്ക് ഓഫീസില്‍ എത്തി സഹവരണാധികാരി കൂടിയായ തഹസീല്‍ദാര്‍ മുന്‍പാകെയാകും ഇരുവരും പത്രിക നല്‍കുക. പ്രദീപ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നും രമ്യ കോണ്‍ഗ്രസ് ബ്ലോക് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് ഒപ്പം പ്രകടനമായാകും എത്തുക. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് പത്രിക സമര്‍പ്പിക്കും