കോഴിക്കോട്: ബസ് ജീവനക്കാരായ രണ്ടുപേര്‍ക്ക് കുത്തേറ്റു. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 11.30-ഓടെ ഇന്നലെ രാത്രി കിനാലൂര്‍ ഏഴികണ്ടിയില്‍ വച്ചായിരുന്നു സംഭവം.
കുത്തേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.500 രൂപ വായ്പ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബബിജിത്ത്, മനീഷ്, ശരത്ത് ലാല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പണം വാങ്ങിയതിനെ ചൊല്ലി കഴിഞ്ഞ ദിവസം മനേഷ് ബസ് ജീവനക്കാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിനിടെ ബസ് ജീവനക്കാരന്‍ മനേഷിനെ അസഭ്യം പറഞ്ഞതായും തുടര്‍ന്ന് മൂവരും ഇത് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകകയാണെന്ന് ബാലുശേരി പൊലീസ് അറിയിച്ചു.