ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും . നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്ല് അവതരിപ്പിക്കുക. ബില്‍ ജെപിസി വിട്ടേക്കുമെന്നാണ് സൂചന. ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ലോക്‌സഭയിലെ എല്ലാ എംപിമാരും സഭയില്‍ എത്തണമെന്ന് കാട്ടി ബിജെപി വിപ്പ് നല്‍കി.
ഒറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരിക. ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാണ് അവതരിപ്പിക്കുക. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തും.