മുകേഷിന്റെ രാജി ആവശ്യം തള്ളി എല്‍ഡിഎഫ്. മുകേഷിന് മുമ്പ് ആരോപണ വിധേയരായ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടെന്നും ആദ്യം അവര്‍ രാജിവയ്ക്കട്ടെയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.
ആര് തെറ്റ് ചെയ്താലും അതിന് ശിക്ഷയും നടപടിയും ഉണ്ടാകും. മുഖം നോക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ട് ഇനിയും അത് തുടരും. മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ ഉത്തരവാദിത്തമുള്ളതുകൊണ്ടെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.