ചെന്നൈ: തിരുവോണം ബമ്പർ 25 കോടിയടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും.കൂപ്പുസ്വാമി, രാമസ്വാമി, നടരാജൻ എന്നിവരാണ് മറ്റ് മൂന്ന് പേർ. തമിഴ് നാട് തിരുപ്പൂർ സ്വദേശികൾ ആണെന്നാണ് വിവരം. വാളയാറിൽ നിന്ന് ടിക്കറ്റെടുത്തത് നാല് പേർ ചേർന്നാണ്. നാല് ദിവസം മുൻപ് ആണ് ടിക്കറ്റെടുത്തത്.
ബമ്പർ അടിച്ച നാല് പേരും സംസ്ഥാന ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ചു. തങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിടരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥനയും നടത്തി.