Share this Article
പോക്സോ കേസ്‌;ആലുവയിലെ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് കോടതി തള്ളി
 Kasaragod court

പോക്സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

മുകേഷ് എം എല്‍ എ അടക്കമുള്ള സിനിമാ നടന്മാര്‍ക്കെതിരെ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച നടി പോക്സോ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. 

ഹര്‍ജി ഏതാനും ദിവസം മുമ്പ് കോടതി പരിഗണിച്ചിരുന്നു. അപേക്ഷയില്‍ ഏത് പൊലീസ് സ്റ്റേഷനിലാണ് കേസ് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി വച്ചത്...

പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചെന്നൈയില്‍ എത്തിച്ച് പലര്‍ക്കും തന്നെ കാഴ്ച്ച വച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

നടി കാസര്‍ഗോഡ് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുന്‍കൂര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories