തൃശ്ശൂര്‍ എളവള്ളി പണ്ടറക്കാട് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എളവള്ളി നരിയുംമ്പുള്ളി വീട്ടിൽ സന്തോഷിന്‍റെ മകൾ സീത(17 ) ആണ് മരിച്ചത്. എളവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വീട്ടുകാര്‍ സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാവറട്ടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പാവറട്ടി സി.ഐ രമേശിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെക്ക് മാറ്റി.