കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത. തമിഴ്നാട് സ്വദേശിയായ 27 കാരനാണ് മരിച്ചത്. മംഗളൂരു- കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽ നിന്നും വീണായിരുന്നു അപകടം സംഭവിച്ചത്. സംശയത്തെ തുടർന്ന് ഒരാളെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.