Share this Article
Union Budget
വിമാനം തിരിച്ചിറക്കി; 162 യാത്രക്കാരുമായി കരിപ്പൂരിലെ ആകാശത്ത് വട്ടമിട്ടത് ഒരു മണിക്കൂർ
വെബ് ടീം
posted on 25-07-2023
1 min read
OMAN AIRWAYS PLANE

മലപ്പുറം: ഒമാൻ എയര്‍വേയ്‌സിന്റെ കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്കറ്റിലേക്ക്  പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്.

ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories