ഒരു യാചക കുടുംബം ഒരുക്കിയ വിരുന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ തരംഗം. വിരുന്നില്‍ പങ്കെടുത്തത് ഇരുപതിനായിരം യാചകര്‍.
പാകിസ്ഥാനിലെ യാചക കുടുംബമാണ് ഒന്നേകാല്‍ കോടി ചെലവില്‍ വിരുന്നൊരുക്കിയത്. ഗുജ്റന്‍വാലയിലാണ് സംഭവം. മുത്തശ്ശിയുടെ 40 -ാം ചരമ ദിനത്തിലായിരുന്നു വിരുന്ന്.
വിരുന്നുകാര്‍ക്ക് എത്താന്‍ രണ്ടായിരത്തിലധികം വാഹനങ്ങളും ഏര്‍പ്പാടാക്കി. ക്ഷണിക്കപ്പെട്ടവര്‍ക്ക് വിശിഷ്ട വിഭവങ്ങളും നല്കി.