Share this Article
26കാരിയെ വെട്ടിമുറിച്ച് 50 കഷ്‌ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; കൊലപാതകി ആരെന്ന വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്
വെബ് ടീം
posted on 23-09-2024
1 min read
mahalakshmi

ബെംഗളൂരു: അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ മഹാലക്ഷ്മി എന്ന 26കാരിയുടെ മൃതദേഹം കണ്ടെത്തിയതിൽ ഗുരുതര ആരോപണവും  വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.  

ഇതിനിടയിലാണ് മഹാലക്ഷ്മിയുടെ മുൻ ഭർത്താവ് ഹേമന്ത് ദാസ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. തൻ്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാണ് ദാസിന്റെ വെളിപ്പെടുത്തൽ. അവളുടെ കാമുകനായ അഷ്റഫാണ് ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിക്കുന്നു.

മൃതദേഹം കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം മുമ്പ് മകളുടെ ഒരു കാര്യത്തിന് നെലമംഗലയിലെ തൻ്റെ കടയിലെത്തിയപ്പോഴാണ്  അവളെ അവസാനമായി കണ്ടതെന്നും ദാസ് പറഞ്ഞു.  മഹാലക്ഷ്മി, ഉത്തരാഖണ്ഡ് സ്വദേശി അഷ്‌റഫുമായി ബന്ധത്തിലായിരുന്നു. ഇയാൾ നെലമംഗലയിലെ സലൂണിൽ ജോലി ചെയ്തിരുന്നതായും ഹേമന്ത് ദാസ് പറയുന്നു.  ഇയാളാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് കരുതുന്നത്.  മാസങ്ങൾക്ക് മുമ്പ് മഹാലക്ഷ്മി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിലെത്തി അഷ്‌റഫിനെതിരെ ബ്ലാക്ക്‌മെയിലിങ്ങിന് പരാതി നൽകിയിരുന്നുവെന്നും ദാസ് പറയുന്നു.

ഡിസംബറിൽ ഒരു തർക്കത്തിൻ്റെ പേരിൽ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഞങ്ങൾ വേർപിരിഞ്ഞ ശേഷം അവര്‍ വയലിക്കാവിൽ തനിച്ചായി. വെള്ളിയാഴ്ച, അവര്‍ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ എന്നെ വിളിച്ച് എന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഞാൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു, അവർ ശനിയാഴ്ച പരിശോധിച്ചപ്പോഴാണ് അവളുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ നിറച്ച നിലയിൽ കണ്ടെത്തിയതെന്നും ഹേമന്ത് പറയുന്നു. ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒമ്പത് മാസം മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories