Share this Article
12 മണിക്കൂര്‍ വൈകി; ഒടുവിൽ എയര്‍ ഇന്ത്യ ഡല്‍ഹി-കൊച്ചി വിമാനം പുറപ്പെട്ടു
വെബ് ടീം
posted on 14-09-2024
1 min read
AIR INDIA EXPRESS

ന്യൂഡല്‍ഹി: യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. വിമാനം 12 മണിക്കൂര്‍ വൈകിയാണ് ടേക്ക് ഓഫ് ചെയ്തത്. ഇന്നലെ രാത്രി 8.55നു പുറപ്പടേണ്ട വിമാനം ഇന്ന് രാവിലെ ഒമ്പതിനാണ് പുറപ്പെട്ടത്.

വിമാനം വൈകിയതിനാല്‍ ഓണത്തിനു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെ വലച്ചു. രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും വിമാനം പുറപ്പെടാന്‍ വൈകിയതിനാലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.

വിമാനം വൈകാനുള്ള കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി തന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories