കൊല്ലം: സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എംഎല്‍ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി ഹൈബി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
പീഡന പരാതിയിന്മേല്‍ ആറു കേസുകളായാണ് സിബിഐ അന്വേഷിച്ചിരുന്നത്. ഇതില്‍ ആദ്യത്തേതായിരുന്നു ഹൈബിക്കെതിരായ കേസ്. പരാതിക്കാരി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. ഹൈബിക്കെതിരായ പരാതിയില്‍ ശാസ്ത്രീയ തെളിവു കണ്ടെത്താനായില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.