മോട്ടോര്‍വാഹന വകുപ്പിനെ വെല്ലുവിളിച്ച് റോബിന്‍ ബസിന്റെ സര്‍വീസ്. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ പലയിടത്തും എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു. യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ അഞ്ചുമണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ഉടന്‍തന്നെ എംവിഡി ഉദ്യോഗസ്ഥരെത്തി പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി ബസ് വിട്ടയച്ചു. തുടര്‍ന്ന് പാലയിലും അങ്കമാലിയിലും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
സര്‍വീസ് പുനരാരംഭിച്ച ബസിനെ എംവിഡി തൃശ്ശൂരിലും തടഞ്ഞു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ പുതുക്കാട് വെച്ചാണ് ബസ് തടഞ്ഞത്. നിയമപരമായ പരിശോധനയാണ് നടത്തുന്നത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികരണം. തുടര്‍ച്ചയായി ബസ് തടഞ്ഞതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാട്ടുകാര്‍ ചേര്‍ന്ന് ബസിനും ഉടമ ഗിരീഷിനും സ്വീകരണവും നല്‍കി.