അമേരിക്കയിലെ കൊളംബസ് മൃഗശാലയിലാണ് വിദഗ്ദരെ വരെ കൗതുകത്തിലാക്കി ആണ്‍ഗൊറില്ല പ്രസവിച്ചത്.
2019 മുതല്‍ കൊളംബസ് മൃഗശാലയിലെ അന്തേവാസിയായിരുന്നു സള്ളി എന്ന ഗൊറില്ല. എട്ടുവയസുള്ള ഗൊറില്ലയെ ഇതുവരെ വ്യക്തമായി അധികൃതര്‍ നിരീക്ഷിച്ചിരുന്നില്ല. മറ്റ് പെണ്‍ ഗൊറില്ലകളെക്കാള്‍ ശാരീരികവളര്‍ച്ചയും ജനനേന്ദ്രിയത്തിന്റെ നിര്‍ണയത്തിലുള്ള ബുദ്ധിമുട്ടുമാണ് സള്ളിയെ ആണ്‍ ഗൊറില്ലയായി മൃഗശാല അധികൃതര്‍ നിര്‍ണയിക്കുന്നതിലേക്കെത്തിയത്.
പെട്ടന്നൊരുനാള്‍ സള്ളി ഒരു നവജാത ശിശുവിന് പാലുകൊടുക്കുന്നത് കണ്ടപ്പോഴാണ് ശാസ്ത്രജ്ഞര്‍ക്ക് സള്ളി പെണ്‍ഗൊറില്ലയാണെന്ന് മനസിലാക്കിയത്.
അതീവ വംശനാശഭീഷണി നേരിടുന്ന പടിഞ്ഞാറന്‍ പര്‍വ്വത ഗൊറില്ലാ വിഭാഗത്തിന് നല്ല വാര്‍ത്തയാണ് സള്ളിയുടെ കുഞ്ഞിന്റെ ജനനം എന്ന് മൃഗശാല അധികൃതര്‍ ഔദ്യോഗിക ബ്ലോഗിലൂടെ കുറിച്ചു.
സള്ളിയുടെ കുഞ്ഞിന്റെ പിതാവാരാണെന്ന് അറിയാന്‍ ഡിഎന്‍ എ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭാവിയില്‍ ഇത്തരം ആശയക്കുഴപ്പങ്ങളില്ലാതാക്കാന്‍ ജനിച്ച കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയെന്നും പുതിയ കുഞ്ഞ് പെണ്ണാണെന്നും അധികൃതര്‍ ബ്ലോഗില്‍ കുറിച്ചു.