Share this Article
പൂവാറിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ചു; മുൻ സൈനികൻ പിടിയിൽ
വെബ് ടീം
posted on 04-08-2023
1 min read
GIRLS ABUSED AT POOVAR

പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം. പത്തും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ പൂവാര്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് പൂവാറിലെ ഒരു സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തുവന്നത്. വനിതാശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്‌കൂളിലെ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുട്ടി പീഡനവിവരം കൗണ്‍സിലറോട് പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തനായി ഇളയകുട്ടിയുമായി കൗണ്‍സിലര്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് ഈ കുട്ടിയും പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നത്.

ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. അവര്‍ വിവരം പൂവാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മുന്‍ സൈനികനായ ഷാജിയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രൂരമായ പീഡനമാണ് ഇയാള്‍ നടത്തിയത്.

കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്തായിരുന്നു പീഡനം. വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തെ മുന്‍ സൈനികന്‍ പലപ്പോഴായി പണം നല്‍കി സഹായിച്ചിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഇയാളുടെ പീഡനമെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories