Share this Article
ഷീല സണ്ണിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
വെബ് ടീം
posted on 05-07-2023
1 min read
Highcourt quashes quashes drug case fir against Sheela sunny

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി. പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന രാസപരിശോധനാ ഫലം ചൂണ്ടിക്കാട്ടി ഷീല സണ്ണി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷീലയെ വ്യാജമായി കേസില്‍ കുടുക്കുകയായിരുന്നെന്ന് നേരത്തെ വ്യക്തമായിരുന്നു. 

ബ്യൂട്ടി പാർലർ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാമ്പ് കൈവശം വച്ചെന്ന പേരിലാണ് അറസ്റ്റ് ചെയ്തത് . ഷീലയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തു അല്ല എന്ന് വ്യക്തമാക്കുന്ന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ഡിപ്പാർട്മെന്റിന്റെ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ ഫലം അടങ്ങുന്ന റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന എക്‌സൈസ്ക്രൈംബ്രാഞ്ചിന്റെ കൊച്ചി വിഭാഗം കോടതിയില്‍ നല്‍കിയിരുന്നു. 

ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയതില്‍ സസ്‌പെന്‍ഷനിലായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എക്‌സൈസ്ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച്  ഫോണ്‍ പിടിച്ചെടുത്തത്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories