Share this Article
മഹാരാഷ്ട്ര താനെയില്‍ 2 നഴ്‌സറി വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തം
Protests in Thane, Maharashtra


മഹാരാഷ്ട്ര താനെയില്‍ 2 നഴ്സറി വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തം. സ്‌കൂള്‍ അധികൃതര്‍ താല്‍ക്കാലികമായി നിയമിച്ച അറ്റന്‍ഡറാണ് 3ഉം 4 ഉം വയസ്സുള്ള രണ്ടു കുട്ടികളെ ശുചിമുറിയില്‍ വച്ച് ലൈംഗീകാതിക്രമത്തിനിരയാക്കിയത്.

പ്രതിയെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം ബദ്ലാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പ്രതിഷേധം നടത്തിയ 28 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കേസന്വേഷണം വേഗത്തിലാക്കുന്നതിനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും കേസ് അതിവേഗ കോടതിയില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. അന്വേഷണത്തിനായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആരതി സിങ്ങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories