Share this Article
ആദ്യം അശ്ലീല സന്ദേശം അയച്ചു, നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ
വെബ് ടീം
posted on 24-09-2024
1 min read
YOUNG MAN ARRESTED

കോഴിക്കോട്: യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി പുതുപ്പാടി കാവുംപുറത്ത് ആണ് സംഭവം. പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം.

പകൽസമയത്ത് ആണ് യുവാവിന്റെ അക്രമം. മുഖം മറച്ച് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. യുവതിയുടെ മോർഫ് ചെയ്ത വിഡിയോകളും ഇയാൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തെന്നും പരാതിയിൽ പറയുന്നു.

മുൻപും ഇയാളിൽനിന്ന് യുവതി അതിക്രമം നേരിട്ടിരുന്നു. ശല്യം പതിവായതോടെ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories