10 വര്‍ഷത്തിനിടെ ആയുധ കയറ്റുമതിയില്‍ രാജ്യം കൈവരിച്ചത് അഭിമാനനേട്ടം. നിലവില്‍ രാജ്യം സൈനികോത്പന്ന കയറ്റുമതിയില്‍ 30 മടങ്ങ് വര്‍ധനവാണ് കൈവരിച്ചത്.
സൈനികോത്പ്പന്ന കയറ്റുമതിരംഗത്ത് കുതിപ്പ് തുടരുകയാണ് നമ്മുടെ രാജ്യം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദത്തേക്കാള്‍ 78% വര്‍ദ്ധനവാണ് ഈ വര്‍ഷം ഒന്നാം പാദത്തില്‍ പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യ നേടിയിരിക്കുന്നത്.
90 ഓളം രാജ്യങ്ങളിലേക്കാണ് നിലവില്‍ ഇന്ത്യ കയറ്റുമതി നടത്തുന്നമത്. ആഗോളതലത്തില്‍ രണ്ട് യുദ്ധങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും തങ്ങളുടെ ആയുധസമ്പത്ത് കൂട്ടുന്നതിന്റെ
തിരക്കിലാണ്. ഈയൊരു ആവശ്യം നല്ല രീതിയില്‍ വാണിജ്യവല്‍ക്കരിക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. കയറ്റുമതി തീരുവയിലും ലൈസന്‍സ് സംബന്ധിച്ച മറ്റ് വിഷയങ്ങളിലും കണിശമായ നിലപാടുകള്‍ സ്വീകരിക്കാത്തതിനാല്‍ തന്നെ വന്‍കിട രാജ്യങ്ങള്‍ വരെ സൈനികോത്പ്പന്നങ്ങള്‍ക്കായി രാജ്യത്തെ സമീപിക്കുന്നുണ്ട്.
ഇതില്‍ മുന്‍നിരയിലുള്ളത് അമേരിക്കയാണ്. ഇന്ത്യന്‍ സൈനികോത്പ്പന്ന കയറ്റുമതിയുടെ 50% അമേരിക്കയിലേക്കാണ്. ആഗോള വിതരണ ശൃംഖലയുടെ ഉത്തേജനത്തിനായി ഇന്ത്യ സ്വീകരിക്കുന്ന പല തീരുമാനങ്ങളും അമേരിക്കയുടെയും കൂടി പിന്തുണയോടെയാണെന്നതാണ് പ്രധാന കാരണം.
അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് നിരവധി പദ്ധതികളാണ് ലക്ഷ്യം വെക്കുന്നത്. അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ് ടാറ്റയും ചേര്‍ന്ന് ആരംഭിച്ച ടാറ്റ ബോയിങ് എയറോസ്‌പേസ് ലിമിറ്റഡ് എന്ന കമ്പനി ഈയൊരു മുന്നേറ്റത്തില്‍ പ്രധാന പങ്കു വഹിക്കുന്നു.
ആഗോളതല ആയുധക്കയറ്റുമതി ഇന്ത്യയ്ക്ക് എത്രത്തോളം വഴങ്ങുമെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് രാജ്യം അവസാനമായി ഫിലിപ്പീന്‍സുമായും അര്‍മേനിയുമായും ഒപ്പുവെച്ച ആയുധ കരാറുകള്‍. 2
025 ഓടെ ആയുധ കയറ്റുമതിയില്‍ 1.75 ലക്ഷം കോടിയുടെ വിറ്റുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പ്രതിരോധമന്ത്രാലയം ഏറ്റവുമൊടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 2023-24 സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധകയറ്റമതിയില്‍ 21000 കോടിയിലധികം വിറ്റുവരവ് നേടാനും രാജ്യത്തിന് കഴിഞ്ഞു.