കണ്ണൂർ:വീണ്ടും തെരുവുനായ ആക്രമണം. മട്ടന്നൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ. ആക്രമണത്തിൽ നിന്നും കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നീർവേലിയിലായിരുന്നു സംഭവം.മൂന്നര വയസ്സുകാരി ആയിശയാണ് തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീട്ടു മുറ്റത്ത് ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഗേറ്റിന് പുറത്ത് നിന്നും നായ്ക്കൾ കുട്ടിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മൂന്നോളം നായ്ക്കളാണ് കുട്ടിയെ ആക്രമിക്കാൻ വന്നത്.നായ്ക്കളെ കണ്ട പെൺകുട്ടി ഭയന്ന് പിന്നിലേക്ക് മാറി. തുടർന്ന് കുട്ടി കൈ വീശി നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചു. കുറച്ച് നേരം കുട്ടിയെ നോക്കി കുരച്ച ശേഷം നായ്ക്കൾ പിൻവാങ്ങുകയായിരുന്നു.
തൃശൂരില്‍ കുട്ടിയെ തെരുവ് നായ ഓടിച്ചു. ചിയ്യാരം സ്വദേശി എന്‍.ഫിനോയ്ക് പരിക്കേറ്റു.സൈക്കിളില്‍ പോകുന്നതിനിടെയാണ് കുട്ടി വീണത്.രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വീഴുകയായിരുന്നു.കുട്ടിയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു
ഇന്നലെ പുഴതിയിലും യുകെജി വിദ്യാർഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.പുഴാതിയിലെ യുകെജി വിദ്യാർഥി എ.പി ഇല്യാസിന് നേരെയാണ് ഇന്നലെ തെരുവ് നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു. നായകൾ കുഞ്ഞിനെ ഓടിക്കുന്നതും കുട്ടി ഓടി ഗേറ്റ് കടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി ഓടിക്കയറിയ ബന്ധുവിന്‍റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ശബ്ദം വെച്ചതോടെയാണ് നായകൾ മടങ്ങിയത്.