Share this Article
Odisha train accident LIVE: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ ദുരന്തം; 30 മരണം
വെബ് ടീം
posted on 02-06-2023
1 min read
Odisha train accident LIVE

ചെന്നൈ ഭാഗത്തേക്ക് വരികയായിരുന്ന കോറോമാണ്ടൽ എക്‌സ്പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് 3.20ന് കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് പാളം തെറ്റുകയായിരുന്നു.അപകടത്തില്‍ കോറൊമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റി നാല് ബോഗികള്‍ മറിഞ്ഞു

ബാലസോർ ടൗണിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത് . അപകടത്തിൽ അൻപതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. അപകടം നടന്നത് വനമേഖലയിൽ ആയതിനാൽ രക്ഷാപ്രവർത്തനം വൈകിയതായാണ് റിപ്പോർട്ട്. അടിയന്തര സഹായത്തിന്, 06782262286 എന്ന നമ്പറിൽ ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories