Share this Article
തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയില്‍
A plus two student died of burns in Attingal, Thiruvananthapuram

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയില്‍. ഇളമ്പതടത്തില്‍ സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ഹാളിലാണ് പെണ്‍കുട്ടിയെ തീ പൊള്ളലേറ്റ നിലയില്‍ കണ്ടത്. 90 ശതമാനവും പൊള്ളലേറ്റ വൈഷ്ണവിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories