കന്‍വാര്‍ തീര്‍ത്ഥയാത്ര കടന്നു പോകുന്ന മുസാഫര്‍നഗറിലെ ഭക്ഷണശാലകളിലെ കട ഉടമകളുടെ പേര് പ്രസിദ്ധികരിക്കണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരെ കൂടുതല്‍ സഖ്യകക്ഷികള്‍ രംഗത്ത്.
സമൂഹത്തിലെ വലിയയൊരു വിഭാഗം ആളുകളെ ബാധിക്കുന്ന വിഷയമാണെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് എന്‍ഡിഎയുടെ സഖ്യകക്ഷിയായ ആര്‍ എല്‍ ഡി ആവശ്യപ്പെട്ടു.