മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കോളേജിന് സംഭവത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും മുഖപത്ത്രത്തില്‍ വ്യക്തമാക്കി. പരസ്പരം പഴിചാരാവുന്ന കൃത്യവിലോപമല്ല നടന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാമെന്നും സിപിഐ മുഖപത്രം വ്യക്തമാക്കി. എസ്എഫ്‌ഐ നേതാവാണ് ഇ കേസിലും പ്രതിയെന്നതിനാല്‍ വലതുപക്ഷമാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നുണ്ടെന്നും അത് നിഷ്പിത താത്പര്യം കൊണ്ടാണെന്നും ജനയുഗം പറഞ്ഞു.