Share this Article
Union Budget
സംസ്‌കാരവും ഭക്ഷണവും ക്രിക്കറ്റുമാണ് ഇന്ത്യയെയും ഗയാനയെയും അഗാധമായി ബന്ധിപ്പിക്കുന്നത് ; പ്രധാനമന്ത്രി നരേന്ദ്രമോദി
narendra modi

സംസ്‌കാരവും ഭക്ഷണവും ക്രിക്കറ്റുമാണ് ഇന്ത്യയെയും ഗയാനയെയും അഗാധമായി ബന്ധിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള സാമ്യതകളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദത്തിന് അടിത്തറ നല്‍കുന്നത്.

രണ്ടു രാജ്യങ്ങളും തങ്ങളുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സംസ്‌കാരത്തില്‍ അഭിമാനിക്കുന്നുവെന്നും ഗയാനില്‍ നടക്കുന്ന രണ്ടാം ഇന്ത്യ-കരീബിയന്‍ കമ്മ്യൂണിറ്റി ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് രണ്ടുരാജ്യങ്ങളുടെയും ഉന്നത നേതൃത്വം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്നലെ നടന്ന  ഉച്ചകോടി അതിനുതെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories