പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് മുതല്‍. ചൊവ്വാഴ്ച വൈകീട്ട് നാല് വരെ പ്രവേശനം നേടാനുള്ള സമയപരിധി. 30245 വിദ്യര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം ലഭിച്ചത്.മലപ്പുറത്ത് പ്രതിസന്ധി തുടരുകയാണ്.
അലോട്ട്മെന്റ് ലഭിച്ചവര്‍ ടിസി, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മുതലായ രേഖകളുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ ഹാജരാകണം, ചൊവ്വാഴ്ച വൈകീട്ട് നാലു വരെയാണ് സമയപരിധി. 30245 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചത്.
അതേസമയം സീറ്റ് പ്രതിസന്ധി രൂക്ഷമായ മലപ്പുറം ജില്ലയില്‍ പ്രവേശനം ലഭിച്ചത് 6999 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്. ജില്ലയില്‍ 9880 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ്. ജില്ലയില്‍ ബാക്കിയുള്ളത് 89 സീറ്റുകള്‍ മാത്രം. പാലക്കാട് 8139 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 2643 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്.
കോഴിക്കോട് 7192 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 3342 പേര്‍ക്കും മാത്രമാണ്.സപ്ലിമെന്ററി ഘട്ടത്തില്‍ ഇനി രണ്ട് അലോട്‌മെന്റ് കൂടി നടത്തും. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന്റെ വിശദാംശങ്ങള്‍ ജൂലൈ 12 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.