കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയെന്ന കേസിലെ ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസ്സമ്മതിച്ച് ഹൈക്കോടതി. വിഷയം ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടി അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. അതേസമയം വാദം കേൾക്കാൻ കേസ് മാറ്റിവെക്കുകയാണ് ചെയ്തതെന്ന് ഹർജിക്കാരൻ ആർ.എസ് ശശികുമാർ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയെന്ന കേസിൽ വിഷയം ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം. ലോകയുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ആര്‍.എസ് ശശികുമാറായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ലോകായുക്ത ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടി അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി. അതേസമയം വാദം കേൾക്കാൻ കേസ് മാറ്റിവെക്കുകയാണ് ചെയ്തതെന്ന് ഹർജിക്കാരൻ ആർ.എസ് ശശികുമാർ പ്രതികരിച്ചു. നേരത്തെ ഫുൾ ബെഞ്ച് പരിഗണിച്ച വിഷയമാണ് വീണ്ടും ഫുൾ ബെഞ്ചിന് വിട്ടതെന്നായിരുന്നു പരാതിക്കാരന്റെ വാദം. കേസിൽ ജൂൺ ഏഴിനാണ് ഹൈക്കോടതി വിശദമായ വാദം കേൾക്കുക. അതേസമയം ജൂൺ ആറിനാണ് കേസ് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.