ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടനാണ് കെജ്രിവാളിന്റെ നീക്കം.
കഴിഞ്ഞ ദിവസമാണ് മദ്യനയ അഴിമതി കേസില്‍ ജാമ്യം അനുവദിച്ച വിചാരണ കോടതിയുടെ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് നാളെ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. കേസ് ഇന്നു തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെടാനാണ് അഭിഭാക്ഷകരുടെ തീരുമാനം. വിക്രം ചൗദരി ,അഭിഷേക് മനു സിംങ്വിയുമാണ് അരവിന്ദ് കെജ്രിവാളിനായി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.
മദ്യ നയ അഴിമതി കേസില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്ത്. ഇഡിയുടെ അപേക്ഷയില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെയാണ് ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തത്.റൗസ് അവന്യൂ കോടതിയിലെ അവധിക്കാലജഡ്ജി ന്യായ് ബിന്ദു കെജ്രിവാളിന് വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ കെജ്രിവാള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ നടപടിയില്‍ വീഴിച്ചയുണ്ടായെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ എസ്.വി രവി വാദിച്ചപ്പോള്‍ വര്‍ഷങ്ങളായി മുന്നോട്ടു വെച്ച വാദങ്ങളൊന്നും ഇഡിക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകനായ അഭിഷേക് സിങ്വി വാദിച്ചു.
എന്നിരുന്നാലും ഹൈക്കോടതി വിധി പറയുന്നതു വരെ കെജ്രിവാളിന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇതിനു പിന്നാലെയാണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.