ബ്രസീലിലെ സേവനങ്ങള്‍ അവസാനിപ്പിച്ച് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്‌സ്.ഉള്ളക്കവുമായി ബന്ധപ്പെ ബ്രസീല്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നീക്കം.
എക്‌സിലെ ചില ഉള്ളടക്കള്‍ നീക്കം ചെയ്യാന്‍ ബ്രസീല്‍ കോടതി ജഡ്ജി അലക്‌സാന്ദ്രെ ഡി മോറേസ് എക്‌സിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി എക്‌സ് രംഗത്തെത്തിയത്.
കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ബ്രസീലിലെ കമ്പനി പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മോറേസ് ഭീഷണിപ്പെടുത്തിയതായി എക്‌സ് ആരോപിച്ചു.അതിനാല്‍ ജീവനക്കാരുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും എക്‌സ് അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് എക്‌സിന്റെ പ്രവര്‍ത്തനം ലഭ്യമാകുമെന്നും അവര്‍ വ്യക്തമാക്കി.
മോറേസ് ഒപ്പിട്ടതായി ആരോപിക്കപ്പെടുന്ന ഒരു രേഖയും എക്‌സ് പുറത്തു വിട്ടു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രതിദിനം 3653 ഡോളര്‍ പിഴ ചുമത്തുമെന്നും എക്‌സ് പ്രതിനിധി റേച്ചല്‍ നോവ കോണ്‍സെക്കാവോയെ അറസ്റ്റ് ചെയ്യുമെന്നും രേഖയില്‍ പറയുന്നു.
ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ കാലത്ത് വ്യാജവാര്‍ത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ച ഡിജിറ്റല്‍ മിലിഷ്യകള്‍ എന്നറിയപ്പെടുന്നവരുമായി ബന്ധപ്പെട്ട എക്‌സിലെ ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ജഡ്ജിയായ അലക്‌സാന്ദ്രെ ഡി മോറേസ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ അക്കൗണ്ടുകള്‍ സജീവമാക്കുമെന്ന നിലപാടാണ് ഇലോണ്‍ മസ്‌ക് സ്വീകരിച്ചത്. തുടര്‍ന്ന് മസ്‌കിനെതിരെയും അന്വേഷണം ആരംഭിച്ചിരുന്നു. നിയമങ്ങള്‍ പാലിക്കാന്‍ തയാറാണെന്ന് എക്‌സ് അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.
ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കള്‍ സജീവമായി തുടരുന്നത് സാങ്കേതിക പിഴവാണെന്ന ' എക്‌സ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.