Share this Article
image
പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ദന്‍ ഡോ.എം.എസ് വല്യത്താന്‍ അന്തരിച്ചു
Renowned heart surgeon Dr. MS Valyathan passes away

പ്രശസ്ത ഹൃദ്യശസ്ത്രക്രിയ വിദഗ്ദന്‍ എം എസ് വല്ല്യത്താന്‍ അന്തരിച്ചു.വാര്‍ദക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മണിപ്പാലില്‍ വച്ചായിരുന്നു അന്ത്യം.തിരുവനന്തപുരം ശ്രി ചിത്തിര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ആദ്യ ഡടയറക്ടര്‍ എന്ന നിലയിലാണ് എം എസ് വല്ല്യത്താന്‍ മലയാളികള്‍ക്ക് എറെ സുപരിജിതമായത്.

അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോനാണ് ഡോ.എം എസ് വല്ല്യത്താനെ ശ്രി ചിത്തിര ഇന്‍സ്റ്റിറ്റിയുട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ക്ഷണിക്കുന്നത്.പിന്നീടങ്ങോട്ട് ശ്രി ചിത്തിരയെ ഇന്നത്തെ പ്രധാപ കാലത്തേക്ക് എത്തിക്കുന്നതില്‍ ഊടും പാവും നെയ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ദനായി എം സ് വല്ല്യത്താന്‍ മാറി.

മെഡിക്കല്‍ സാങ്കേതിക വിദ്യക്ക് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് ഗവേഷണ കേന്ദ്രമായി ശ്രി ചിത്തിരയെ മാറ്റുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.പിന്നീട് മണിപ്പാലിലേക്ക് ചേക്കേറിയെങ്കിലും കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തോട് അടുപ്പം പുലര്‍ത്തുകയും ഇടപെടല്‍ നടത്തുകയും ചെയ്തു.

വലിയ സാമ്പത്തിക ചിലവുള്ള ഹൃദ്യ ശസ്ത്രക്രിയ സാധരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശ്രമങ്ങളും ശ്രദ്ദേയമാണ്.അത്തരം ഇടപെടലുകളിലൂടെ തന്നെയാണ് സാധരണക്കാരില്‍ സാധാരണക്കാരായ മലയാളികള്‍ക്ക് എം എസ് വല്ല്യത്താന്‍ സുപരിജിതമായതും.

ആയുര്‍വേദവും അലോപ്പതിയും സമന്വയിച്ചുകൊണ്ടുപോകാനുളള പല നിര്‍ദേശങ്ങളും സംഭാവനകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.രാജ്യം പത്മശ്രിയും പത്മവിഭൂഷണും നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയ വിദഗ്ദന്‍ കൂടിയാണ് തന്റെ തൊണ്ണൂറാം വയസില്‍ വൈദ്യശാസ്ത്ര രംഗത്തോട് വിടപറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories