Share this Article
ചന്ദ്രോപരിതലത്തിലെ വ്യക്തമായ ചിത്രങ്ങളുമായി ചന്ദ്രയാന്‍ 3; ചന്ദ്രന്റെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങൾ
വെബ് ടീം
posted on 21-08-2023
1 min read
chandrayan 3 releases clear images of lunar surface

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തിലെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ്  പുറത്തുവിട്ടിരിക്കുന്നത്. 

ചന്ദ്രന്റെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങളാണ്ക്യാമറപകര്‍ത്തിയത്. വലിയ ഗര്‍ത്തങ്ങള്‍ അടക്കം ചിത്രങ്ങളില്‍ വ്യക്തമാണ്.  

നിലവില്‍ 25 കിലോമീറ്റര്‍ മുതല്‍ 134 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ മൊഡ്യൂള്‍. 

ഈ മാസം 23 ന് വൈകീട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് കാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് കാമറ വികസിപ്പിച്ചത്. ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories