പാല എംഎല്‍എ മാണി സി കാപ്പനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി.കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. മണ്ഡലത്തിലെ വോട്ടറായ സി.വി ജോണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
തെരഞ്ഞെടുപ്പില്‍ വന്‍തുക ചെലവവഴിച്ചെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും സ്ഥാനാര്‍ത്ഥി ജനപ്രാതിനിധ്യ നിയമം ലഘിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരിധി മുപ്പത് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ്. .
എന്നാല്‍ 33 ലക്ഷം ചെലവഴിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. ചെലവ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷനാണ് അധികാരമെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് ഹര്‍ജി ജസ്റ്റീസ് സി. ജയചന്ദ്രന്‍ തള്ളിയത്.മാണി സി കാപ്പനെതിരെ മറ്റൊരു തെരഞ്ഞെടുപ്പ് ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്.