പട്ടാമ്പി: കേരളവിഷനും എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റും സംയുക്തമായി നടത്തിവരുന്ന 'എന്റെ കണ്മണിയ്ക്ക് ഫസ്റ്റ് ഗിഫ്റ്റ് ' പദ്ധതിയുടെ ഭാഗമായി പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയില്‍ ബേബി കിറ്റുകളുടെ വിതരണത്തിന് തുടക്കം കുറിച്ചു.പദ്ധതിയുടെ ഭാഗമായി പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു വര്‍ഷം ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ബേബി കിറ്റുകള്‍ കൈമാറും.പാലക്കാട് ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് കേരളവിഷനും ,N.H അന്‍വര്‍ ട്രസ്റ്റും സംയുക്തമായി സുമനസ്സുകളുടെ സഹകരണത്തോടെ എന്റെ കണ്‍മണിക്ക് പദ്ധതിയുടെ ഭാഗമായി ബേബികിറ്റുകള്‍ വിതരണം ചെയ്തുവരുന്നത്. കുഞ്ഞുങ്ങള്‍ക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകള്‍ കൈമാറുന്ന പദ്ധതിയാണിത്. പാലക്കാട് ജില്ലാതല ഉദ്ഘാടനം പട്ടാമ്പി താലൂക്ക് ആശുപത്രിയിലാണ് നടന്നത് .കലിമ MKA ഗ്രൂപ്പ് CMD യും പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിയുമായ ഡോ. മുഹമ്മദ് മാനുട്ടിയാണ് ഒരു വര്‍ഷത്തേക്കുള്ള കുട്ടികള്‍ക്കാവശ്യമായ ബേബി കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.കേരളവിഷന്‍ നടപ്പാക്കുന്ന പദ്ധതി മാതൃകാപരവും, അഭിനന്ദനാര്‍ഹവുമെന്ന് പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഒ.ലക്ഷ്മികുട്ടി പറഞ്ഞു
എന്റെ കണ്‍മണി പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും, അഭിമാനവുമുണ്ടെന്ന് ഡോ. മുഹമ്മദ് മാനുട്ടി അഭിപ്രായപ്പെട്ടു.പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മുഹമ്മദ് അബ്ദുറഹ്‌മാന് ബേബി കിറ്റ് കൈമാറികൊണ്ട്സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടാമ്പി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി റുക്കിയ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ നാരായണസ്വാമി, വിജയന്‍ ,പട്ടാമ്പി എസ് ഐ അബ്ദുള്‍ റഹ്‌മാന്‍ ,കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പാലക്കാട് ജില്ല സെക്രട്ടറി രാജശേഖരന്‍ ,പ്രസിഡന്റ് സിദ്ദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.കേരളവിഷന്‍ എം.ഡി പ്രജീഷ് അച്ചാണ്ടി സ്വാഗതവും കേരളവിഷന്‍ ചാനല്‍ ഡയറക്ടര്‍ നിസാര്‍ ബാബു നന്ദിയും പറഞ്ഞു.