Share this Article
ഇന്ത്യൻ ഭർത്താവിനെ വേണം, സാരിയുടുത്ത് റഷ്യൻ സുന്ദരിയുടെ പോസ്റ്റ്, മെസ്സേജയക്കൂ എന്നും യുവതി, വീഡിയോ വൈറൽ
വെബ് ടീം
posted on 02-06-2024
1 min read
russian-woman-in-saree-seeking-indian-husband-video-went-viral

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വിവാഹ പ്രായം എത്തിയിട്ടും വിവാഹ നടക്കാത്ത നിരവധി യുവാക്കളാണുള്ളത്. പല മാട്രിമോണികളും 35 വയസ്സ് കഴിഞ്ഞവർക്ക് ഫീസ് ഇളവുകൾ പോലും നൽകുന്നുണ്ട്. കേരളത്തിലെ ചില യുവാക്കൾ പെണ്ണ് അന്വേഷിച്ച് കുടകിൽ പോകുന്ന വീഡിയോ വൈറൽ  ആയത് അടുത്തിടെയാണ്.ചിലർ തങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിൽ വരെ പെണ്ണ് അന്വേഷിച്ച് പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ വൈറൽ ആയിരിക്കുന്നത് പക്ഷേ റഷ്യക്കാരിയായ ഒരു സുന്ദരിപ്പെൺകുട്ടി ഇന്ത്യൻ വരനെ തേടുന്ന റീലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

വീഡിയോ വൈറലായതോടെ പെണ്ണ് കിട്ടാത്ത യുവാക്കളുടെ കമന്റുകൾ അതിനടിയിൽ നിറയുകയാണ്. പലരും തങ്ങളുടെ ചങ്കുകളെയും മെൻഷൻ ചെയ്യുന്നുണ്ട്. വീഡിയോയിൽ ചുവന്ന സാരി ധരിച്ച സുന്ദരിയായ ഒരു പെൺകുട്ടിയെ കാണാം. ഒരു ഇന്ത്യൻ മാളിലാണ് പെൺകുട്ടി നിൽക്കുന്നത്. ഒരു മാനിക്വീനിന്റെ അടുത്താണ് അവളുടെ നില്പ്. വീഡിയോയിൽ എഴുതിയിരിക്കുന്നത് അവൾക്ക് ഒരു ഇന്ത്യൻ ഭർത്താവിനെ വേണം എന്നാണ്. അവിവാഹിതരായ പുരുഷന്മാർ തന്നെ വേണം കേട്ടോ. റിപ്പോർട്ടുകൾ പ്രകാരം മോസ്കോയിൽ നിന്നുള്ള ദിനാര എന്ന ഇൻഫ്ലുവൻസറാണ് വീഡിയോയിൽ ഉള്ളത്. 

പെൺകുട്ടിയുടെ കയ്യിൽ ഒരു ക്യു ആർ കോഡും കാണാം. അതവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റേതാണ് എന്നാണ് കരുതുന്നത്. അനുയോജ്യരായവർ അതിലേക്ക് മെസ്സേജ് അയക്കാനും പറയുന്നുണ്ട്. ഏതായാലും, വീഡിയോക്ക് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും പറഞ്ഞിരിക്കുന്നത് 'എന്നെ വിവാഹം കഴിക്കൂ' എന്നാണ്. മറ്റ് ചിലർ 'ഭർത്താവായിരിക്കാൻ എനിക്ക് സമ്മതമാണ്' എന്ന് കമന്റ് നൽകി. എന്തായാലും ദിനാര ശരിക്കും ഒരു ഇന്ത്യൻ ഭർത്താവിന് വേണ്ടിയാണോ റീൽ പങ്കുവച്ചത് അതോ വൈറലാവാൻ വേണ്ടിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ, കുറേ ഇന്ത്യൻ യുവാക്കൾ ഇതിൽ വീണുപോയിട്ടുണ്ട് എന്ന് ഉറപ്പാണ്. 

റഷ്യൻ സുന്ദരി, ഇന്ത്യൻ ഭർത്താവിനെ തേടുന്ന പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories