ബംഗ്ലാദേശില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാക്കി സര്‍ക്കാര്‍. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് നൽകുന്നതെന്നും ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ അറിയിക്കുമെന്നും ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുഹമ്മദ് യൂനുസിനെ കാണുന്നതില്‍ ധാരണയായിട്ടില്ല. നാളെ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലെത്തുമെന്നാണ് വിവരം.
ബംഗ്ലദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ കാവല്‍ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ പ്രതിനിധി കൂടിയാണ് വിക്രം മിസ്രി.