Share this Article
മഴ മുന്നറിയിപ്പില്‍ മാറ്റം
Weather update: IMD issues very heavy rainfall warning In Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

അതേസമയം, മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം. തിരുവനന്തപുരം വിതുരയില്‍ പാലത്തില്‍ നിന്ന് ഒഴുക്കില്‍പ്പെട്ട്  സ്‌കൂട്ടര്‍ യാത്രക്കാരനെ കാണാതായി. വിതുര കൊപ്പം ഹരി നിവാസില്‍ സോമനെയാണ്  കാണാതായത്.ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം. 

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. എറണാകുളം പറവൂര്‍  വടക്കേകരയില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. കെഎസ്ആര്‍ടിസി മുന്‍  ജീവനക്കാരന്‍ വിജയന്റെ വീടാണ് തകര്‍ന്നത്. 

വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പറവൂര്‍ തുരുത്തിപ്പുറത്ത് വീടിന് മുകളില്‍ മരം വീണ് അടുക്കള തകര്‍ന്നു. ശക്തമായ കാറ്റിലും മഴയിലും അമ്പലപ്പുഴയില്‍ മരത്തിന്റെ കൊമ്പ് പൊട്ടി വീണ് ബൈക്ക് തകര്‍ന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories