Share this Article
ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിൽ ബൈക്കിടിച്ച് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 01-08-2023
1 min read
BIKE ACCIDENT TWO DIED IN ERNAKULAM

ആലുവ: ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജും(18) സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ്(18) മരിച്ചത്.അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് ഓടിക്കൊണ്ടിരുന്ന ബസിനു പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റൊരാൾക്കും അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മരിച്ച അലന്റെയും ഫെബിന്റെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും പൊലീസ് നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories