Share this Article
Union Budget
ബീഫ് കഴിച്ചെന്നാരോപിച്ച് അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു
A guest worker was beaten to death

ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. ചാര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. ബംഗാള്‍ സ്വദേശിയായ സാബിര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്.

ആക്രിത്തൊഴിലാളിയായ സാബിറിനെയും സുഹൃത്തിനെയും താമസസ്ഥലത്തു നിന്ന് സാധനങ്ങള്‍ നല്‍കാനെന്ന വ്യാജേന കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം.  സാബിറിനൊപ്പമുണ്ടായിരുന്ന അസം സ്വദേശിയായ സുഹൃത്തിനും ക്രൂരമായ മര്‍ദനമേറ്റു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories