Share this Article
2100-ഓടെ ചൈന കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; മുന്നറിയിപ്പുമായി യു എൻ
വെബ് ടീം
posted on 19-11-2024
1 min read
 China Faces Demographic Crisis: Population to Decline by 50% in 80 Years

ബെയ്ജിംഗ്: 2100-ഓടെ ചൈനയിലെ ജനസംഖ്യ ഇപ്പോഴുള്ളതിൻ്റെ പകുതിയായി കുറയുമെന്ന് യു.എൻ. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈന, വർഷങ്ങളായി ജനസംഖ്യാ വർദ്ധനവ് തടയാൻ കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ്. 


2021ൽ ചൈനയുടെ ജനസംഖ്യ 141 കോടിയായിരുന്നു. എന്നാൽ പിന്നീട്  ജനസംഖ്യ കുറഞ്ഞു തുടങ്ങി. 2025 ആകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യ 136 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.


വരും വർഷങ്ങളിൽ രാജ്യത്തെ ജനസംഖ്യ ഗണ്യമായി കുറയുമെന്ന് വിദഗ്ധർ കരുതുന്നു. സർക്കാർ കുടുംബാസൂത്രണ നടപടികൾ, ജീവിതച്ചെലവ്, താറുമാറായ കുടുംബ ബന്ധങ്ങൾ എന്നിവ കാരണം കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.


ഇതിൻ്റെ ഫലമായി, 2100-ഓടെ (ഇനി  76 വർഷം മാത്രം) ചൈനയുടെ ജനസംഖ്യ നിലവിലെ നിലയിൽ നിന്ന് പകുതിയായി കുറയുമെന്ന് യുഎൻ കണക്കാക്കുന്നു.


ജനസംഖ്യ കുറയുന്നതിനാൽ തൊഴിലാളി ക്ഷാമം ഉണ്ടാകും; പ്രായമായവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കും. സമ്പദ്‌വ്യവസ്ഥയെയും പെൻഷൻ പദ്ധതിയെയും ആരോഗ്യ പദ്ധതികളെയും ഇത് സാരമായി ബാധിച്ചേക്കുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories