Share this Article
തേങ്ങയും ചാണകവും ഉപയോഗിച്ച് ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം
Attack on Uddhav Thackeray's convoy

മുന്‍ മുഖ്യമന്ത്രി  ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകരുടെ ആക്രമണം. താനയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു തേങ്ങയും ചാണകവും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് അകമ്പടി വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. എംഎന്‍എസ് തലവന്‍ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനുള്ള പ്രതികാരമാണെന്ന് എംഎന്‍എസ് നേതാവ് അവിനാഷ് ജാദവ് പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories